LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.
കുവൈറ്റ്: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യോടുള്ള അദമ്യമായ പ്രേമം വിശ്വാസികളുടെ അടയാളമാണെന്നും പ്രവാചകനെ സ്‌നേഹിക്കാത്ത മുസ്‌ലിം വിശ്വാസ പൂര്‍ത്തീകരണമില്ലാത്ത മുസ്‌ലിമാണെന്നും പ്രമുഖ പ്രഭാഷകന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസ്താവിച്ചു. ഐ സി എഫ് കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ ”ഹുബ്ബുര്‍റസൂല്‍” പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിമിന്റെ മതകീയ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം, അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയുംപ്രേമവലയത്തില്‍ കണ്ണിയായിരിക്കുക എന്നതായിരിക്കണം. തന്റെ ആരാധനകളും കര്‍മ്മങ്ങളുമെല്ലാം മേല്‍ ലക്‌ഷ്യസാക്ഷാത്കാരത്തിനാവണം. സ്രഷ്‌ടാവും സ്രഷ്‌ടാവിന്റെ പ്രത്യേക ദാസന്മാരായ മാലാഖമാരും സദാ
സമയവും പ്രവചകരുടെ മേല്‍ ആശീര്‍വാദങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍, വിശ്വാസികളേ, നിങ്ങളും പ്രവാചകരെ ആശീര്‍വദിച്ചുകൊണ്ടേയിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുമ്പോള്‍, പ്രവാചക സ്‌നേഹത്തിന്റെ പ്രാധാന്യം സ്രഷ്ടാവു തന്നെ എത്ര പ്രധാനമായാണ് കാണുന്നത് എന്ന് മാനസ്സിലാക്കാവുന്നതാണ്.

പ്രവാചക സ്‌നേഹത്തിലൂടെയല്ലാതെ മുസ്‌ലിമിന്റെ ഭൗതിക-ആത്മീയ  ജീവിതത്തില്‍ വിജയം വരിക്കുവാന്‍ കഴിയുകയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി തന്റെ ജീവിതം ചിട്ടപ്പെടുത്തുവാന്‍ തയ്യാറാകണമെന്ന് നഈമി ഉപദേശിച്ചു. മന്‍സൂരിയ ഷെയ്ഖ് രിഫാഈ ദീവാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍, ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അലവി സഖാഫി തെഞ്ചേരി ഉത്ഘാടനം ചെയ്തു.
മൗലിദ് പാരായണത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് ബുഖാരി, സയ്യിദ് അബ്ദുല്ല ബുഖാരി, സൈതലവി തങ്ങള്‍ സഖാഫി, ശുക്കൂര്‍ കൈപ്പുറം, സി കെ അബ്ദുന്നാസിര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി, മുഹമ്മദ് കോയ സഖാഫി മുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് സ്വാലിഹ് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച  മദ്ഹ് ഗീതാലാപനം ഹൃദ്യമായി. അബ്‌ദുല്ല വടകര സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.
മക്ക: വിശുദ്ധഗേഹത്തിലേക്കുള്ള അല്ലാഹുവിന്റെ വിളിക്ക് ആവേശപൂര്‍വം ലബ്ബൈക്കല്ലാഹു ലബ്ബൈക്ക് എന്ന്് തല്‍ബിയത്തിന്റെ മറുവാക്ക് ചൊല്ലി, ഭക്തിയുടെയും ആത്മോല്‍ക്കര്‍ഷത്തിന്റെയും നിറവില്‍ തീര്‍ത്ഥാടകലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കുന്നു. ഭാഷാവര്‍ണ വൈജാത്യമില്ലാതെ തൂവെള്ളവസ്ത്രം ധരിച്ച 30 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒരുമിച്ചുചേരുന്ന അറഫ മൈതാനി ലോകത്തെ ഏറ്റവും വലിയ മനുഷ്യമഹാസംഗമത്തിനാണ് സാക്ഷിയാവുക.
ഹജ്ജ് എന്നാല്‍ അറഫയാണെന്നു പ്രവാചകന്‍ വിശേഷിപ്പിച്ച അറഫാമൈതാനിയിലെ സംഗമം ലോകമുസ്‌ലിംകളുടെ മഹാസമ്മേളനം കൂടിയാണ്. ചൊവ്വാഴ്ച രാത്രി മുതല്‍ മിനായിലേക്കു തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. അറഫയിലേക്കുള്ള പ്രയാണത്തിനും ജംറകളില്‍ കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കുന്നതിനും സൌകര്യപ്രദമാവുന്ന തരത്തിലാണ് ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കു തമ്പുകള്‍ ലഭിച്ചത്. ജംറയ്ക്കും മശാഇര്‍ റെയില്‍വേ സ്‌റ്റേഷനും സമീപത്ത് അല്‍ജൌഹറ, സൂഖുല്‍ അറബ്, ജദീദ് സ്ട്രീറ്റ് തുടങ്ങിയ പാതകള്‍ക്ക് അരികിലായാണ് ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലുള്ള തീര്‍ത്ഥാടകര്‍ താമസിക്കുന്ന തമ്പുകളുള്ളത്.
അറഫയിലെ നമീറ പള്ളിയില്‍ വച്ചു പ്രവാചകരുടെ വിടവാങ്ങല്‍പ്രസംഗത്തെ അനുസ്മരിപ്പിച്ച് ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകലക്ഷങ്ങളെ ഉദ്‌ബോധിപ്പിച്ച് ഇമാം ഖുത്ബ നടത്തും. ശേഷം ളുഹ്‌റും അസറും ഒന്നിച്ചുചുരുക്കി നമസ്‌കരിച്ച് അസ്തമയം വരെ ഹാജിമാര്‍ പ്രാര്‍ഥനാനിരതരായി അറഫാ മൈതാനിയില്‍ കഴിച്ചുകൂട്ടും. സൂര്യാസ്തമയത്തിനുശേഷം അറഫയില്‍നിന്ന് മുസ്ദലിഫയിലേക്കു നീങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയില്‍ രാപാര്‍ത്തശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ മിനായിലേക്ക് പ്രയാണം തുടങ്ങും.
ജംറത്തുല്‍ അഖബ(വലിയ ജംറ)യില്‍ കല്ലേറു നിര്‍വഹിച്ചശേഷം തല മുണ്ഡനം ചെയ്യും. പിന്നീട് മക്കയിലെത്തുന്ന ഹാജിമാര്‍ ത്വവാഫും സഇയും പൂര്‍ത്തിയാക്കും. സാധാരണവേഷത്തില്‍ മിനായിലേക്കു മടങ്ങുന്ന തീര്‍ത്ഥാടകര്‍ തുടര്‍ന്നുള്ള മൂന്നുദിവസങ്ങളിലും മിനായില്‍ രാപാര്‍ത്ത് മൂന്നു ജംറകളില്‍ കല്ലേറുകര്‍മം നടത്തും


ഒരു കൊതുകുതിരി 100 സിഗരറ്റുകള്‍ക്കു തുല്യമെന്ന് പഠനം

കൊതുകുകളെ തുരത്താന്‍ നിത്യേന നാം ഉപയോഗിക്കുന്ന കൊതുകു തിരികള്‍ പുറത്തുവിടുന്ന പുകശ്വസിക്കുന്നത് നൂറ് സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് പഠനം. വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്കാരില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു
ലണ്ടന്‍: ലോകത്ത് എത്ര ജീവികളുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ എളുപ്പമല്ല. എന്നാല്‍ എത്ര ജീവജാതികളുണ്ട് എന്നു ചോദിച്ചാല്‍ ഇനി ഉത്തരം നല്‍കാം- 87 ലക്ഷം. ഭൂമിയിലെ സ്​പീഷീസുകളുടെ ഇതുവരെ ലഭ്യമായതില്‍ ഏറ്റവും കൃത്യമായ കണക്കാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഈ ജീവജാതികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്.

പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നു നടത്തിയ ബൃഹദ്പദ്ധതിയുടെ ഫലമായാണ് ഭൂമിയിലെ ജീവജാതികളുടെ കണക്കു ലഭിച്ചത്. ഇതനുസരിച്ച് കരയില്‍ 65 ലക്ഷം ജീവജാതികളാണുള്ളത്. കടലില്‍ 22 ലക്ഷം. പക്ഷേ, ഇക്കൂട്ടത്തില്‍ 12 ലക്ഷം സ്​പീഷീസുകള്‍ മാത്രമാണ് തിരിച്ചറിഞ്ഞ് കൃത്യമായി തരംതിരിക്കപ്പെട്ടിട്ടുള്ളത്. ബഹൂഭൂരിപക്ഷവും തിരിച്ചറിയപ്പെടാന്‍ ബാക്കി കിടക്കുകയാണ്. എല്ലാ സ്​പീഷീസുകളെയും തിരിച്ചറിയണമെങ്കില്‍ ആയിരം വര്‍ഷമെങ്കിലും വേണ്ടിവരും. അപ്പോഴേക്ക് പലതിനും വംശനാശം വന്നിട്ടുണ്ടാവും.

പി.എല്‍.ഒ.എസ്. ബയോളജി എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച് ഭൂമിയിലെ ജീവജാതികളില്‍ 77.7 ലക്ഷവും ജന്തുക്കളാണ്. സസ്യ സ്​പീഷീസുകളുടെ എണ്ണം മൂന്നു ലക്ഷം വരും. 6.1 ലക്ഷം പൂപ്പലുകളാണ്. ഏക കോശജീവികളുടെ വിഭാഗമായപ്രോട്ടസോവയിലും പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും വിഭാഗമായ ക്രോമിസ്റ്റിലും പെടുന്നവയാണ് ബാക്കി ജീവികള്‍. ബാക്ടീരിയയെയും അതുപോലുള്ള സൂക്ഷ്മ ജീവികളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആവിഷ്‌കരിച്ച മാര്‍ഗമുപയോഗിച്ചാണ് സ്​പീഷീസുകളുടെ എണ്ണം നിര്‍ണയിച്ചതെന്ന് യു.എന്‍.ഇ.പി.യുടെ പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡ്രെക് ടിറ്റന്‍സര്‍ പറഞ്ഞു

കാള്‍ ലിനയേസ് എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ 1758-ല്‍ ആവിഷ്‌കരിച്ച സങ്കേതമനുസരിച്ചാണ് ജീവികളെ തരംതിരിക്കുന്നത്. ഇതനുസരിച്ച് പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള ജീവികളെ ജനുസ്, ഫാമിലി, ഓര്‍ഡര്‍, ക്ലാസ്, ഫൈലം, കിങ്ഡം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ജീവ വര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് സ്​പീഷീസ്.

ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ്) കുവൈറ്റ് കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമവും, റമളാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു

ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ്) കുവൈറ്റ് കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമവും, റമളാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു ഓഗ:12 ന് വെള്ളിയാഴ്ച ഖൈതാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന സംഗമത്തില്‍ അയ്യൂബ് ഖാന്‍ സഅദി – കൊല്ലം, റമദാന്‍ പ്രഭാഷണം നടത്തി, സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ (താഴപ്ര) ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് ആക്ടിങ് പ്രസിഡന്റ് അഹ്മദ് കെ മാണിയൂര്‍ അധ്യക്ഷനായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല അല്‍ ബുഖാരി, അലവി ഹാജി സംബന്ധിച്ചു.
ശുക്കൂര്‍ കൈപ്പുറം സ്വാഗതവും, അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു. അലവി സഖാഫി, സി കെ നാസിര്‍, റഫീഖ് കൊച്ചനൂര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

കുവൈത്ത് സിറ്റി: കാരുണ്യ വര്‍ഷത്തിന്റെ വിശുദ്ധ മാസമായ റമസാനില്‍ ഹൃദയം വിശാലമായി തുറന്നു വെക്കുകയും ദാന ധര്‍മങ്ങളുടെ കരങ്ങള്‍ അടിമകളിലേക്കും പ്രാര്‍ത്ഥനയുടെ കരങ്ങള്‍ റബ്ബിലേക്കും നീട്ടി റമസാനിനെ ധന്യമാക്കുകയും ചെയ്യണമെന്ന് അയ്യൂബ് ഖാന്‍ സഅദി കൊല്ലം ആഹ്വാനം ചെയ്തു.
‘റമളാന്‍ ആത്മവിചാരത്തിന്റെ മാസം’ എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം. സാല്‍മിയ പ്രൈവറ്റ് എഡ|ക്കേഷന്‍ഡയരക്ടറേറ്റ് ഹാളില്‍ നടന്ന സംഗമത്തില്‍ ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര ആദ്ധ്യക്ഷ്യം വഹിച്ചു. മര്‍കസ്പി ആര്‍ ഡയരക്ടര്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്ല ബുഖാരി പ്രാര്‍ത്ഥന നടത്തി.സയ്യിദ്അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, ഐ സിഎഫ് ജ.സെക്രട്ടറി ശുകൂര്‍ കൈപ്പുറം, ഐ സിഎഫ് വൈസ് പ്രസിഡന്റ്അഹ്മദ് കെ മാണിയൂര്‍,അലവി സഖാഫി തെഞ്ചേരി, സി കെ നാസര്‍ മാസ്റ്റര്‍, സി ടി അബ്ദുലത്വീഫ്, സംബന്ധിച്ചു. എഞ്ചിനീയര്‍ അബൂ മുഹമ്മദ്, ഹാരിസ് വി യു, കുട്ടി നടുവട്ടം, സമീര്‍ മുസ്‌ലിയാര്‍, ശുഐബ് മുട്ടം, സാദിഖ് കൊയിലാണ്ടി, നിസാര്‍ ചെമ്പുകടവ്, ഹാഷിം പുളിംബറമ്പ്, അമാനുല്ല തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ സ്വാഗതവും മിസ്അബ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

കേരളത്തിലെ ജനസംഖ്യ,3,33,87,677

ന്യൂഡല്‍ഹി: കേരളത്തിലെ ജനസംഖ്യ 3,33,87,677. ഇതില്‍ 1,60,21,290 പുരുഷന്‍മാരും 1,73,66,387 സ്ത്രീകളുമാണ്. 2011ലെ ഇടക്കാല സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.2001-2011 ദശാബ്ദത്തില്‍ കേരളത്തിലെ ജനസംഖ്യാ വളര്‍ച്ചനിരക്ക് 4.86 ശതമാനം മാത്രമാണ്. രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 17.64 ശതമാനമാണ് ദേശീയ ശരാശരി.സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന് തന്നെ.
കേരളത്തിലെ സാക്ഷരതാ നിരക്ക് 93.91 ശതമാനമാണ്. ഇതില്‍ പുരുഷന്‍മാരുടെ സാക്ഷരത 96.02 ശതമാനവും സ്ത്രീകളുടേത് 91.98 ശതമാനവുമാണ്. സാക്ഷരതയില്‍ ലക്ഷദ്വീപാണ് കേരളത്തിന് തൊട്ടുപിന്നില്‍-92.28 ശതമാനം. ഏറ്റവും പിന്നില്‍ ബിഹാറും – 63.82 ശതമാനം.
സ്ത്രീ-പുരുഷ അനുപാതത്തിലും കേരളം രാജ്യത്തെ പൊതുശരാശരിയെ അപേക്ഷിച്ച് മുന്നിലാണ്. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിലയിലാണ് കേരളത്തിലെ ആണ്‍-പെണ്‍ അനുപാതം. എന്നാല്‍ ദേശീയ തലത്തില്‍ ഇത് 940 മാത്രമാണ്.ജനസാന്ദ്രതയുടെ കാര്യത്തില്‍ ദേശീയ ശരാശരി 382 ആണെങ്കില്‍ കേരളത്തില്‍ ഇത് 859 ആണ്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ ജില്ലകളില്‍ പത്തനംതിട്ടയും ഉള്‍പ്പെടുന്നു. 7.65 ശതമാനമാണ് ജില്ലയിലെ അനുപാതം.

ഐ.സി.എഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.








കുവൈറ്റ്: കുവൈറ്റില്‍ നിന്ന് സ്ഥലംമാറിപ്പോവുന്ന ബഹുമാന്യ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. അജയ് മല്‍ഹോത്രക്കു് ഐ.സി.എഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ബഹുമാന്യ അംബാസഡര്‍ തന്റെ കുവൈറ്റിലെ സേവന കാലയളവില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കു് നല്‍കിയ പ്രചോദനം ഏറെ വിലമതിക്കപ്പെടുന്നതാണെന്നും, അദ്ദേഹത്തിന്റെ ജനകീയത പിന്‍ഗാമികള്‍ക്കു് മാത്യകയാവട്ടെയെന്നും പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി തന്റെ ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഐ.സി.എഫിന്റെ ആദരം ദാരിമി അംബാസഡര്‍ക്കു് കൈമാറി.
ഐ.സി.എഫിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ബഹു. അംബാസഡര്‍, ഇനിയും നമ്മുടെ നാടിനും ജനതക്കും സമര്‍പ്പണബോധത്തോടെ സേവനം ചെയ്യാന്‍ ഐ.സി.എഫിന് സാധ്യമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
അബ്ദല്ല വടകര, ഇഞ്ചി.അബുമുഹമ്മദ്, അഡ്വ. തന്‍വീര്‍, ഹബീബ് കോയ തുടങ്ങിയവരും സംബന്ധിച്ചു.

തിരുകേശത്തെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ ശത്രുക്കള്‍‍: കാന്തപുരം


കോഴിക്കോട്: തിരുകേശത്തിനും തിരുശേഷിപ്പുകള്‍ക്കും മഹത്വമില്ലെന്ന് ജല്‍പിക്കുന്നവര്‍ പ്രവാചക ജീവിതത്തെ അടുത്തറിയാത്തവരും മതത്തിന്റെ ശത്രുക്കളുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തരം ആളുകളെ വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. സുന്നി കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അരയിടത്തുപാലത്ത് പതിനായിരങ്ങള്‍ സംഗമിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങള്‍ വിവാദം ആഗ്രഹിക്കുന്നില്ല. തിരുകേശം ശരിയായ രീതിയില്‍ വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് കൊണ്ടാണ് ഞങ്ങള്‍ ബറകത്ത് എടുക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ക്ക് ബറകത്ത് വേണെ്ടന്ന് വെക്കാമെന്നല്ലാതെ തിരുശേഷിപ്പുകളെ ഇകഴ്ത്തി ഈമാന്‍ നഷ്ടപ്പെടുത്തരുത്തത്. കുപ്രചാരണം നടത്തുന്നവരെ അബുദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ കൊണ്ട് പോയി തെറ്റിദ്ധാരണ തീര്‍ത്തു തരാന്‍ തയ്യാറെന്നും കാന്തപുരം ആവര്‍ത്തിച്ചു വ്യക്തമാക്കി. ശഅ്‌റേ മുബാറക് മസ്ജിദ് കേരള ചരിത്ര മുന്നേറ്റത്തില്‍ വലിയൊരു വഴിത്തിരിവായി മാറും. കുപ്രചാരണങ്ങള്‍ അഴിച്ചു വിട്ടും ഭീഷണിപ്പെടുത്തിയും ആര്‍ക്കും അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. 40 കോടി കണ്ട് ആരും ബേജാറാകേണ്ട. കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാനും സ്വലാത്ത് ചൊല്ലാനും സൗകര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നത്. രാജ്യത്ത് ഇതിനകം ആയിരക്കണക്കിനു പള്ളികള്‍ നിര്‍മിച്ചിട്ടുള്ള ഞങ്ങള്‍ക്ക് ആരും നിയമം പഠിപ്പിക്കാന്‍ വരേണ്ടതില്ല. രാജ്യത്തെ എല്ലാം നിയമവും പഠിച്ചു തന്നെയാണ് ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്. കാന്തപുരം പറഞ്ഞു. കേരള ജനത പുതിയൊരു രാഷ്ട്രീയ സംസകാരവും സമവാക്യവുമാണ് ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ച് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ യു.ഡി.എഫിനും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനും കഴിയണം. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നോ അല്ലാത്തതെന്നോ നോക്കാതെ നാടിനും സമൂഹത്തിനും ഉപകാരപ്രദമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങളും മത രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് രാജ്യത്തിന്റെ ഭദ്രതക്കായി ഒന്നിച്ചു നീങ്ങിയായല്‍ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം സാധ്യമാകുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങള്‍ക്ക് നമ്മുടെ മേല്‍ അധിനിവേഷം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹമായ ഭരണഘടനാവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസിലിം സമൂഹം ഒന്നിക്കുന്നത് ഒരിക്കലും വര്‍ഗീയതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലിബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണവും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിഷയാവതരണവും നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. റഹ്മത്തുല്ലാഹ് സഖാഫി സ്വാഗതവും നാസര്‍ സഖാഫി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.

കുവൈത്ത് പൊതുമാപ്പ് : പൊലീസ് വ്യാപക റെയ്ഡ് തുടങ്ങി


കുവൈത്ത് സിറ്റി: അനധികൃത താമസക്കാരായ വിദേശികളെ പിടികൂടുന്നതിന് പൊലീസ് വ്യാപക പരിശോധന തുടങ്ങി. ഇതിനായി പ്രത്യേകമായി നിയോഗിക്കപ്പെട്ട പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ആരംഭിച്ചത്. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ തയാറാകാത്ത അനധികൃത താമസക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലക്കാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ നിരവധി പേര്‍ ഇവരുടെ പിടിയിലായിട്ടുണ്ട്. റോഡുകളിലും ആളുകള്‍ കുടുന്ന ഇടങ്ങിലും സിവില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാണ് പൊലീസ് പരിശോധന നടത്തുന്നത്.
അനധികൃത താമസക്കാര്‍ക്ക് പിഴയും മറ്റ് നിയമനടപടികളുമില്ലാതെ രാജ്യം വിട്ടുപോകുന്നതിനുള്ള പൊതുമാപ്പ് മാര്‍ച്ച് ഒന്നു മുതല്‍ നിലവിലുണ്ട്. ജൂണ്‍ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസക്കാരായി 1,20,000ലേറെ വിദേശികള്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവരില്‍ പകുതി പേരെയെങ്കിലൂം പൊതുമാപ്പിലൂടെ തിരിച്ചയക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അധികൃതരുടെ കണക്ക് അനുസരിച്ച് ഇതിനകം 30,000ഓളം പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഇതിനകം മുന്നോട്ടുവന്നിട്ടുള്ളത്. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര മാസം മാത്രമാണ് അവശേഷിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്താനായി മുന്നോട്ടുവരാന്‍ മടിക്കുന്നവരെ അതിനായി നിര്‍ബന്ധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വ്യാപക പരിശോധന തുടങ്ങിയിരിക്കുന്നത്. പൊതുമാപ്പ് കാലാവധിക്ക് ശേഷം വീടുകളില്‍ കയറിയുള്ള പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പരിശോധനയും ശിക്ഷാ നടപടിയും കര്‍ശനമാകുന്നതോടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ തയാറായി മുന്നോട്ടുവരുമെന്നാണ് അധികൃതര്‍ കണക്കുകുട്ടുന്നത്.
എന്നാല്‍, പൊതുമാപ്പ് കാലാവധി പുകുതി പിന്നിട്ടപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍ അധികൃതര്‍ പൊതുവില്‍ സംതൃപ്തരാണ്. 2007ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ അപേക്ഷിച്ച് ഇത് മികച്ച പ്രതികരണമാണ്. അന്ന് പൊതുമാപ്പ് കാലയളവില്‍ മടങ്ങിയത് കേവലം 15,000ല്‍ പരം ആളുകള്‍ മാത്രമാണ്. പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ ഇല്ലാതെ രാജ്യത്തേക്ക് മടങ്ങാം. അല്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ ഇല്ലാതെ പിഴ അടച്ച് ഇഖാമ പുതുക്കാം. ഇതുസംബന്ധിച്ച് വിവിധ എംബസികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പം എമിഗ്രേഷന്‍ വകുപ്പ് നേരിട്ടും പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാപക കാമ്പയിന്‍ നടത്തുന്നുണ്ട്.