LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.
ലണ്ടന്‍: ലോകത്ത് എത്ര ജീവികളുണ്ട് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ എളുപ്പമല്ല. എന്നാല്‍ എത്ര ജീവജാതികളുണ്ട് എന്നു ചോദിച്ചാല്‍ ഇനി ഉത്തരം നല്‍കാം- 87 ലക്ഷം. ഭൂമിയിലെ സ്​പീഷീസുകളുടെ ഇതുവരെ ലഭ്യമായതില്‍ ഏറ്റവും കൃത്യമായ കണക്കാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഈ ജീവജാതികളില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്.

പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നു നടത്തിയ ബൃഹദ്പദ്ധതിയുടെ ഫലമായാണ് ഭൂമിയിലെ ജീവജാതികളുടെ കണക്കു ലഭിച്ചത്. ഇതനുസരിച്ച് കരയില്‍ 65 ലക്ഷം ജീവജാതികളാണുള്ളത്. കടലില്‍ 22 ലക്ഷം. പക്ഷേ, ഇക്കൂട്ടത്തില്‍ 12 ലക്ഷം സ്​പീഷീസുകള്‍ മാത്രമാണ് തിരിച്ചറിഞ്ഞ് കൃത്യമായി തരംതിരിക്കപ്പെട്ടിട്ടുള്ളത്. ബഹൂഭൂരിപക്ഷവും തിരിച്ചറിയപ്പെടാന്‍ ബാക്കി കിടക്കുകയാണ്. എല്ലാ സ്​പീഷീസുകളെയും തിരിച്ചറിയണമെങ്കില്‍ ആയിരം വര്‍ഷമെങ്കിലും വേണ്ടിവരും. അപ്പോഴേക്ക് പലതിനും വംശനാശം വന്നിട്ടുണ്ടാവും.

പി.എല്‍.ഒ.എസ്. ബയോളജി എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമനുസരിച്ച് ഭൂമിയിലെ ജീവജാതികളില്‍ 77.7 ലക്ഷവും ജന്തുക്കളാണ്. സസ്യ സ്​പീഷീസുകളുടെ എണ്ണം മൂന്നു ലക്ഷം വരും. 6.1 ലക്ഷം പൂപ്പലുകളാണ്. ഏക കോശജീവികളുടെ വിഭാഗമായപ്രോട്ടസോവയിലും പായലുകളുടെയും മറ്റു സൂക്ഷ്മ ജീവികളുടെയും വിഭാഗമായ ക്രോമിസ്റ്റിലും പെടുന്നവയാണ് ബാക്കി ജീവികള്‍. ബാക്ടീരിയയെയും അതുപോലുള്ള സൂക്ഷ്മ ജീവികളെയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആവിഷ്‌കരിച്ച മാര്‍ഗമുപയോഗിച്ചാണ് സ്​പീഷീസുകളുടെ എണ്ണം നിര്‍ണയിച്ചതെന്ന് യു.എന്‍.ഇ.പി.യുടെ പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡ്രെക് ടിറ്റന്‍സര്‍ പറഞ്ഞു

കാള്‍ ലിനയേസ് എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്‍ 1758-ല്‍ ആവിഷ്‌കരിച്ച സങ്കേതമനുസരിച്ചാണ് ജീവികളെ തരംതിരിക്കുന്നത്. ഇതനുസരിച്ച് പ്രത്യേക സ്വഭാവ വിശേഷങ്ങളുള്ള ജീവികളെ ജനുസ്, ഫാമിലി, ഓര്‍ഡര്‍, ക്ലാസ്, ഫൈലം, കിങ്ഡം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. ജീവ വര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് സ്​പീഷീസ്.

No comments:

Post a Comment