LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.

കുവൈത്ത് പൊതുമാപ്പ് : പൊലീസ് വ്യാപക റെയ്ഡ് തുടങ്ങി


കുവൈത്ത് സിറ്റി: അനധികൃത താമസക്കാരായ വിദേശികളെ പിടികൂടുന്നതിന് പൊലീസ് വ്യാപക പരിശോധന തുടങ്ങി. ഇതിനായി പ്രത്യേകമായി നിയോഗിക്കപ്പെട്ട പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ആരംഭിച്ചത്. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ തയാറാകാത്ത അനധികൃത താമസക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലക്കാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ നിരവധി പേര്‍ ഇവരുടെ പിടിയിലായിട്ടുണ്ട്. റോഡുകളിലും ആളുകള്‍ കുടുന്ന ഇടങ്ങിലും സിവില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാണ് പൊലീസ് പരിശോധന നടത്തുന്നത്.
അനധികൃത താമസക്കാര്‍ക്ക് പിഴയും മറ്റ് നിയമനടപടികളുമില്ലാതെ രാജ്യം വിട്ടുപോകുന്നതിനുള്ള പൊതുമാപ്പ് മാര്‍ച്ച് ഒന്നു മുതല്‍ നിലവിലുണ്ട്. ജൂണ്‍ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസക്കാരായി 1,20,000ലേറെ വിദേശികള്‍ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇവരില്‍ പകുതി പേരെയെങ്കിലൂം പൊതുമാപ്പിലൂടെ തിരിച്ചയക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അധികൃതരുടെ കണക്ക് അനുസരിച്ച് ഇതിനകം 30,000ഓളം പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ഇതിനകം മുന്നോട്ടുവന്നിട്ടുള്ളത്. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര മാസം മാത്രമാണ് അവശേഷിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്താനായി മുന്നോട്ടുവരാന്‍ മടിക്കുന്നവരെ അതിനായി നിര്‍ബന്ധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ വ്യാപക പരിശോധന തുടങ്ങിയിരിക്കുന്നത്. പൊതുമാപ്പ് കാലാവധിക്ക് ശേഷം വീടുകളില്‍ കയറിയുള്ള പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പരിശോധനയും ശിക്ഷാ നടപടിയും കര്‍ശനമാകുന്നതോടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ തയാറായി മുന്നോട്ടുവരുമെന്നാണ് അധികൃതര്‍ കണക്കുകുട്ടുന്നത്.
എന്നാല്‍, പൊതുമാപ്പ് കാലാവധി പുകുതി പിന്നിട്ടപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍ അധികൃതര്‍ പൊതുവില്‍ സംതൃപ്തരാണ്. 2007ല്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ അപേക്ഷിച്ച് ഇത് മികച്ച പ്രതികരണമാണ്. അന്ന് പൊതുമാപ്പ് കാലയളവില്‍ മടങ്ങിയത് കേവലം 15,000ല്‍ പരം ആളുകള്‍ മാത്രമാണ്. പൊതുമാപ്പ് കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ ഇല്ലാതെ രാജ്യത്തേക്ക് മടങ്ങാം. അല്ലെങ്കില്‍ മറ്റ് നിയമനടപടികള്‍ ഇല്ലാതെ പിഴ അടച്ച് ഇഖാമ പുതുക്കാം. ഇതുസംബന്ധിച്ച് വിവിധ എംബസികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊപ്പം എമിഗ്രേഷന്‍ വകുപ്പ് നേരിട്ടും പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാപക കാമ്പയിന്‍ നടത്തുന്നുണ്ട്.

No comments:

Post a Comment