LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.

തിരുകേശത്തെ എതിര്‍ക്കുന്നവര്‍ മതത്തിന്റെ ശത്രുക്കള്‍‍: കാന്തപുരം


കോഴിക്കോട്: തിരുകേശത്തിനും തിരുശേഷിപ്പുകള്‍ക്കും മഹത്വമില്ലെന്ന് ജല്‍പിക്കുന്നവര്‍ പ്രവാചക ജീവിതത്തെ അടുത്തറിയാത്തവരും മതത്തിന്റെ ശത്രുക്കളുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത്തരം ആളുകളെ വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണെ്ടന്ന് അദ്ദേഹം പറഞ്ഞു. സുന്നി കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അരയിടത്തുപാലത്ത് പതിനായിരങ്ങള്‍ സംഗമിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. വിശ്വാസം നിലനില്‍ക്കണമെങ്കില്‍ സുന്നത്ത് ജമാഅത്തില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങള്‍ വിവാദം ആഗ്രഹിക്കുന്നില്ല. തിരുകേശം ശരിയായ രീതിയില്‍ വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് കൊണ്ടാണ് ഞങ്ങള്‍ ബറകത്ത് എടുക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ക്ക് ബറകത്ത് വേണെ്ടന്ന് വെക്കാമെന്നല്ലാതെ തിരുശേഷിപ്പുകളെ ഇകഴ്ത്തി ഈമാന്‍ നഷ്ടപ്പെടുത്തരുത്തത്. കുപ്രചാരണം നടത്തുന്നവരെ അബുദാബിയിലെ ഖസ്രജിയുടെ വീട്ടില്‍ കൊണ്ട് പോയി തെറ്റിദ്ധാരണ തീര്‍ത്തു തരാന്‍ തയ്യാറെന്നും കാന്തപുരം ആവര്‍ത്തിച്ചു വ്യക്തമാക്കി. ശഅ്‌റേ മുബാറക് മസ്ജിദ് കേരള ചരിത്ര മുന്നേറ്റത്തില്‍ വലിയൊരു വഴിത്തിരിവായി മാറും. കുപ്രചാരണങ്ങള്‍ അഴിച്ചു വിട്ടും ഭീഷണിപ്പെടുത്തിയും ആര്‍ക്കും അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. 40 കോടി കണ്ട് ആരും ബേജാറാകേണ്ട. കൂടുതല്‍ ആളുകള്‍ക്ക് ഒന്നിച്ച് നിസ്‌കരിക്കാനും സ്വലാത്ത് ചൊല്ലാനും സൗകര്യത്തിനു വേണ്ടിയാണ് ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നത്. രാജ്യത്ത് ഇതിനകം ആയിരക്കണക്കിനു പള്ളികള്‍ നിര്‍മിച്ചിട്ടുള്ള ഞങ്ങള്‍ക്ക് ആരും നിയമം പഠിപ്പിക്കാന്‍ വരേണ്ടതില്ല. രാജ്യത്തെ എല്ലാം നിയമവും പഠിച്ചു തന്നെയാണ് ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്. കാന്തപുരം പറഞ്ഞു. കേരള ജനത പുതിയൊരു രാഷ്ട്രീയ സംസകാരവും സമവാക്യവുമാണ് ആഗ്രഹിക്കുന്നതെന്നും ജനവികാരം മാനിച്ച് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ യു.ഡി.എഫിനും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിനും കഴിയണം. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നോ അല്ലാത്തതെന്നോ നോക്കാതെ നാടിനും സമൂഹത്തിനും ഉപകാരപ്രദമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജനങ്ങളും മത രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് രാജ്യത്തിന്റെ ഭദ്രതക്കായി ഒന്നിച്ചു നീങ്ങിയായല്‍ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം സാധ്യമാകുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങള്‍ക്ക് നമ്മുടെ മേല്‍ അധിനിവേഷം നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹമായ ഭരണഘടനാവകാശങ്ങള്‍ നേടിയെടുക്കാന്‍ മുസിലിം സമൂഹം ഒന്നിക്കുന്നത് ഒരിക്കലും വര്‍ഗീയതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലിബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണവും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി വിഷയാവതരണവും നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. റഹ്മത്തുല്ലാഹ് സഖാഫി സ്വാഗതവും നാസര്‍ സഖാഫി അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment