LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.
മക്ക: വിശുദ്ധഗേഹത്തിലേക്കുള്ള അല്ലാഹുവിന്റെ വിളിക്ക് ആവേശപൂര്‍വം ലബ്ബൈക്കല്ലാഹു ലബ്ബൈക്ക് എന്ന്് തല്‍ബിയത്തിന്റെ മറുവാക്ക് ചൊല്ലി, ഭക്തിയുടെയും ആത്മോല്‍ക്കര്‍ഷത്തിന്റെയും നിറവില്‍ തീര്‍ത്ഥാടകലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കുന്നു. ഭാഷാവര്‍ണ വൈജാത്യമില്ലാതെ തൂവെള്ളവസ്ത്രം ധരിച്ച 30 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒരുമിച്ചുചേരുന്ന അറഫ മൈതാനി ലോകത്തെ ഏറ്റവും വലിയ മനുഷ്യമഹാസംഗമത്തിനാണ് സാക്ഷിയാവുക.
ഹജ്ജ് എന്നാല്‍ അറഫയാണെന്നു പ്രവാചകന്‍ വിശേഷിപ്പിച്ച അറഫാമൈതാനിയിലെ സംഗമം ലോകമുസ്‌ലിംകളുടെ മഹാസമ്മേളനം കൂടിയാണ്. ചൊവ്വാഴ്ച രാത്രി മുതല്‍ മിനായിലേക്കു തീര്‍ത്ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. അറഫയിലേക്കുള്ള പ്രയാണത്തിനും ജംറകളില്‍ കല്ലെറിയല്‍ കര്‍മം നിര്‍വഹിക്കുന്നതിനും സൌകര്യപ്രദമാവുന്ന തരത്തിലാണ് ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കു തമ്പുകള്‍ ലഭിച്ചത്. ജംറയ്ക്കും മശാഇര്‍ റെയില്‍വേ സ്‌റ്റേഷനും സമീപത്ത് അല്‍ജൌഹറ, സൂഖുല്‍ അറബ്, ജദീദ് സ്ട്രീറ്റ് തുടങ്ങിയ പാതകള്‍ക്ക് അരികിലായാണ് ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴിലുള്ള തീര്‍ത്ഥാടകര്‍ താമസിക്കുന്ന തമ്പുകളുള്ളത്.
അറഫയിലെ നമീറ പള്ളിയില്‍ വച്ചു പ്രവാചകരുടെ വിടവാങ്ങല്‍പ്രസംഗത്തെ അനുസ്മരിപ്പിച്ച് ശുഭ്രവസ്ത്രധാരികളായ തീര്‍ത്ഥാടകലക്ഷങ്ങളെ ഉദ്‌ബോധിപ്പിച്ച് ഇമാം ഖുത്ബ നടത്തും. ശേഷം ളുഹ്‌റും അസറും ഒന്നിച്ചുചുരുക്കി നമസ്‌കരിച്ച് അസ്തമയം വരെ ഹാജിമാര്‍ പ്രാര്‍ഥനാനിരതരായി അറഫാ മൈതാനിയില്‍ കഴിച്ചുകൂട്ടും. സൂര്യാസ്തമയത്തിനുശേഷം അറഫയില്‍നിന്ന് മുസ്ദലിഫയിലേക്കു നീങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയില്‍ രാപാര്‍ത്തശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ മിനായിലേക്ക് പ്രയാണം തുടങ്ങും.
ജംറത്തുല്‍ അഖബ(വലിയ ജംറ)യില്‍ കല്ലേറു നിര്‍വഹിച്ചശേഷം തല മുണ്ഡനം ചെയ്യും. പിന്നീട് മക്കയിലെത്തുന്ന ഹാജിമാര്‍ ത്വവാഫും സഇയും പൂര്‍ത്തിയാക്കും. സാധാരണവേഷത്തില്‍ മിനായിലേക്കു മടങ്ങുന്ന തീര്‍ത്ഥാടകര്‍ തുടര്‍ന്നുള്ള മൂന്നുദിവസങ്ങളിലും മിനായില്‍ രാപാര്‍ത്ത് മൂന്നു ജംറകളില്‍ കല്ലേറുകര്‍മം നടത്തും


No comments:

Post a Comment