LIVE NEW'S

LIVE NEW'S>നിലമ്പൂർ ∙ പാക്കിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കോൺഗ്രസിനെ രാജ്യസ... Read more at: https://www.manoramaonline.com/news/latest-news/2019/04/20/priyanka-gandhi-to-campaign-in-wayanad-live-updates.html.
കുവൈറ്റ്: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യോടുള്ള അദമ്യമായ പ്രേമം വിശ്വാസികളുടെ അടയാളമാണെന്നും പ്രവാചകനെ സ്‌നേഹിക്കാത്ത മുസ്‌ലിം വിശ്വാസ പൂര്‍ത്തീകരണമില്ലാത്ത മുസ്‌ലിമാണെന്നും പ്രമുഖ പ്രഭാഷകന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസ്താവിച്ചു. ഐ സി എഫ് കുവൈറ്റ് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ ”ഹുബ്ബുര്‍റസൂല്‍” പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിമിന്റെ മതകീയ ജീവിതത്തിന്റെ പരമമായ ലക്‌ഷ്യം, അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയുംപ്രേമവലയത്തില്‍ കണ്ണിയായിരിക്കുക എന്നതായിരിക്കണം. തന്റെ ആരാധനകളും കര്‍മ്മങ്ങളുമെല്ലാം മേല്‍ ലക്‌ഷ്യസാക്ഷാത്കാരത്തിനാവണം. സ്രഷ്‌ടാവും സ്രഷ്‌ടാവിന്റെ പ്രത്യേക ദാസന്മാരായ മാലാഖമാരും സദാ
സമയവും പ്രവചകരുടെ മേല്‍ ആശീര്‍വാദങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍, വിശ്വാസികളേ, നിങ്ങളും പ്രവാചകരെ ആശീര്‍വദിച്ചുകൊണ്ടേയിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുമ്പോള്‍, പ്രവാചക സ്‌നേഹത്തിന്റെ പ്രാധാന്യം സ്രഷ്ടാവു തന്നെ എത്ര പ്രധാനമായാണ് കാണുന്നത് എന്ന് മാനസ്സിലാക്കാവുന്നതാണ്.

പ്രവാചക സ്‌നേഹത്തിലൂടെയല്ലാതെ മുസ്‌ലിമിന്റെ ഭൗതിക-ആത്മീയ  ജീവിതത്തില്‍ വിജയം വരിക്കുവാന്‍ കഴിയുകയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി തന്റെ ജീവിതം ചിട്ടപ്പെടുത്തുവാന്‍ തയ്യാറാകണമെന്ന് നഈമി ഉപദേശിച്ചു. മന്‍സൂരിയ ഷെയ്ഖ് രിഫാഈ ദീവാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍, ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അലവി സഖാഫി തെഞ്ചേരി ഉത്ഘാടനം ചെയ്തു.
മൗലിദ് പാരായണത്തിന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, സയ്യിദ് ഹബീബ് ബുഖാരി, സയ്യിദ് അബ്ദുല്ല ബുഖാരി, സൈതലവി തങ്ങള്‍ സഖാഫി, ശുക്കൂര്‍ കൈപ്പുറം, സി കെ അബ്ദുന്നാസിര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി, മുഹമ്മദ് കോയ സഖാഫി മുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് സ്വാലിഹ് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച  മദ്ഹ് ഗീതാലാപനം ഹൃദ്യമായി. അബ്‌ദുല്ല വടകര സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment